മണ്ണിര കംബോസ്റ്റ്

KUMBLANKAL AGENCIES AGRI SUPERMARKET – AND K-MART  > FARMER'S TRADITIONAL ORGANIC MANURE >  മണ്ണിര കംബോസ്റ്റ്
0 Comments

മണ്ണിര ഉപയോഗിച്ച് പാഴ് വസ്തുക്കളെ കൃഷിക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ജൈവ വളം ആക്കുന്നതിനെ മണ്ണിര കമ്പോസ്റ്റിംഗ് എന്ന് വിളിക്കുന്നു. ആഫ്രിക്കന്‍ മണ്ണിരയാണ് സാദാരണയായി ഇതിനു ഉപയോഗിക്കുന്നത്. ഇവ കൃഷി വിജ്ഞാന കേന്ദ്രം ങ്ങളിലും മറ്റും ലഭിക്കും. ഏതാണ്ട് അമ്പതു പൈസയാണ് ഒരു മണ്ണിരയുടെ വില. മറ്റു കമ്പോസ്റ്റിംഗ് രീതികളെ അപേക്ഷിച്ച് മണ്ണിര കമ്പോസ്റ്റിനുള്ള (വെര്‍മി കമ്പോസ്റ്റ് ) മെച്ചം ഇവ ഏകദേശം 30-35 ദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാകും എന്നതാണ്.

ഏകദേശം 45 സെ.മി നീളം, 30 സെ.മി വീതി, 45 സെ.മി പൊക്കമുള്ള വീഞ്ഞപെട്ടിയോ, പ്ലാസ്റ്റിക്‌ പാത്രമോ, അടിവിസ്താരമുള്ള ചട്ടിയോ ഇതിനായി ഉപയോഗിക്കാം. പെട്ടിയുടെ ചുവട്ടില്‍ വെള്ളം വാര്‍ന്നു പോകാനായി രണ്ടു ദ്വാരങ്ങള്‍ ഇടണം. വീഞ്ഞപ്പെട്ടി ചീത്തയാകാതിരിക്കാന്‍ അടിയില്‍ 5 സെ. മി കനത്തില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് വിരിക്കാവുന്നതാണ്. 5 സെ. മി കനത്തില്‍ മണല്‍ നിരത്തി ശേഷം 3 സെ. മി കനത്തില്‍ ചകിരി ഇടുക.

തുടര്‍ന്ന് മൂന്നിഞ്ച് കനത്തില്‍ 200 ഗ്രാം/500 എണ്ണം മണ്ണിരയോടു കൂടിയ കമ്പോസ്റ്റ് അഥവാ ചാണകപ്പൊടി നിരത്തുക. ഇതിനു മുകളില്‍ ഓരോ ദിവസത്തെയും അടുക്കള മാലിന്യം നിക്ഷേപിക്കുക, എല്ലായിടത്തും നിരത്തി 8 ഇഞ്ച് കാണാം ആക്കുക. (പ്ലാസ്റ്റിക്‌ , നാരങ്ങ , പുളി , എരിവുള്ളവ , എണ്ണ തുടങ്ങിയ ഒഴിവാക്കണം). മണ്ണിരയെ നിക്ഷേപിച്ചു ഏതാണ്ട് 20-25 ദിവസം കഴിഞ്ഞു മാത്രം അവശിഷ്ട്ടങ്ങള്‍ നിക്ഷേപിച്ചു തുടങ്ങുക. അത് കഴിഞ്ഞാല്‍ പെട്ടിക്കു മുകളില്‍ ഒരു ചാക്ക് വിരിച്ചു അനക്കാതെ മാറ്റി വെച്ച ശേഷം ദിവസവും വെള്ളം തളിച്ച് കൊടുക്കുക. അടുക്കള അവശിഷ്ട്ടങ്ങള്‍ക്കൊപ്പം ഇടയ്ക്കിടെ കടലാസ് കഷണങ്ങള്‍ , പാതി അഴുകിയ ഇലകള്‍ ഇവ ഇടുന്നത് വിരകള്‍ക്കാവശ്യമായ വായു സഞ്ചാരം കൂട്ടാന്‍ ഉപകരിക്കും. പെട്ടിക്കു മേലെ കമ്പിവല ഇടുന്നത് എലി, കാക്ക, മുതലായവയുടെ ആക്രമണങ്ങളില്‍ നിന്നും മണ്ണിരയെ രെക്ഷിക്കും. പ്ലാസ്റ്റിക് പാത്രങ്ങളില്‍ വെള്ളം ഒഴിച്ച് പെട്ടി വെക്കുകയോ അല്ലെങ്കില്‍ പെട്ടി കല്ലുകള്‍ക്ക് മുകളില്‍ വെച്ചു കല്ലുകള്‍ക്ക് ചുറ്റും ഉപ്പു/മഞ്ഞള്‍ പൊടി വിതറുക. ഉറുമ്പിന്റെ ശല്യം ഒഴിവാക്കാന്‍ ആണിത്. പെട്ടി വെയിലത്ത്‌ വെച്ചാല്‍ മണ്ണിരകള്‍ താനെ അടിയിലേക്ക് പോകും, അതിനു ശേഷം മീതെയുള്ള കമ്പോസ്റ്റ് നീക്കി പെട്ടി വീണ്ടും കമ്പോസ്റ്റ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം. രണ്ടു യുണിറ്റുകള്‍ ഉണ്ടെങ്കില്‍ വെര്‍മി കമ്പോസ്റ്റ് നിര്‍മാണം കൂടുതല്‍ എളുപ്പമാകും. ഒന്ന് നിറയുമ്പോള്‍ അടുത്തതില്‍ അവശിഷ്ട്ടങ്ങള്‍ ഇട്ടു കൊടുക്കാം. ആഴ്ചയില്‍ ഒരിക്കല്‍ ജൈവ അവശിഷ്ട്ടങ്ങള്‍ ഒരു കമ്പ് ഉപയോഗിച്ച് ഇളക്കുന്നത് നല്ലതാണ്. മണ്ണിര കമ്പോസ്റ്റില്‍ (വെര്‍മി കമ്പോസ്റ്റ് ) കൂടി വെള്ളം സാവധാനത്തില്‍ ഒഴിച്ച് ശേഖരിക്കുന്ന തെളിഞ്ഞ ദ്രാവകം ആണ് വെര്‍മി വാഷ്. അഞ്ചിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു വെര്‍മി വാഷ്‌ ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *

0
Empty Cart Your Cart is Empty!

It looks like you haven't added any items to your cart yet.

Browse Products
Powered by Caddy
error: Content is protected !!