പുകയിലക്കഷായം
ചേരുവകള്‍
പുകയില -250 ഗ്രാം, ബാര്‍സോപ്പ്-60 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക), വെള്ളം -രണ്ടേകാല്‍ ലിറ്റര്‍.
തയ്യാറാക്കുന്ന വിധം
250 ഗ്രാം പുകയില ചെറുതായി അരിഞ്ഞ് രണ്ടേകാല്‍ ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വയ്ക്കുക,അതിനു ശേഷം പുകയിലക്തഷണങ്ങള്‍ പിഴിഞ്ഞ് ചണ്ടി മാറ്റുക 60 ഗ്രാം ബാര്‍സോപ്പ് ചെറിയ കഷണങ്ങളാക്കി കാല്‍ ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക സോപ്പ് ലായനി പുകയിലക്കഷായവുമായി നന്നായി യോജിപ്പിക്കുക. ഈ ലായനി അരിച്ചെടുത്ത് ഉപയോഗിക്കുക.
പ്രയോജനം
ഇലതീനിപ്പുഴു, മുഞ്ഞ, മീലിമുട്ട, ശല്‍ക്കകീടം തുടങ്ങി ഒട്ടേറെ മൃദുല ശരീരികളായ കീടങ്ങളെ നിയന്ത്രിക്കുന്നതിന് ഉപയോഗിക്കാം.
ഉപയോഗരീതി
തയ്യാറാക്കിയ ലായനി ഏഴിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ എല്ലാഭാഗത്തും വീഴത്തക്ക
രീതിയില്‍ തളിക്കാം.
