
ജൈവ വളം, സ്‌കൂട്ടർ, ഗ്രഹോപകരണം പകുതി വില തട്ടിപ്പ് നടത്തിയ വ്യക്തിയിൽ നിന്നും വൻതുകകൾ കോഴ പണം പാർട്ടി സംഭാവന എന്ന നിലക്ക് വാങ്ങിച്ച്, ചിലർ അത് അംഗീകരിച്ചു , ചിലർ വിസമ്മതിച്ചു . ഒരാൾ വഞ്ചന നടത്തി നിർദ്ധനരായ കർഷകരെ വഞ്ചിക്കണം എന്നുണ്ടേൽ ഏറ്റവും നല്ല മാർഗം എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും തട്ടിപ്പും വെട്ടിപ്പും നടത്തിയ പണം ഒരേപോലെ വീതം വച്ചു നൽകുക. അക്കാര്യത്തിൽ തട്ടിപ്പുകാരൻ നൂറു ശതമാനവും വിജയിച്ചു .
എല്ലാ രാഷ്ട്രീയ പ്രേവർത്തകർക്കും നല്ലതുപോലെ അറിയാം നിർദ്ധനരായ കർഷകർ വിയർപ്പ് ഒഴുക്കി അധ്വാനിച്ചു സമ്പാദിച്ച പണം ആണ് പകുതിവിലക്ക് കിട്ടും എന്നതിനാൽ കർഷകർ തട്ടിപ്പുകാരൻ്റെ സൊസൈറ്റി / കമ്പനി അക്കൗണ്ടകളിൽ പണം നിക്ഷേപിച്ചത്. നിർധനരായ കർഷകർ തങ്ങളുടെ ചുറ്റുപാടും ഉള്ള ജനപ്രതിനിധികളുടെ വാക്കുകൾ കർഷകർ വിശ്വസിച്ചു, അങ്ങനെ അടച്ച പണം ആണ് തട്ടിപ്പുകാരുടെ കരങ്ങളിൽ എത്തിയത്. കർഷകർ ആരുടെ UPI ID, GOOGLE PAY, PHONE PAY, DIRECT ACCOUNT TRANSFER, ആണോ അയച്ചത് അവരെ കൂടി എതിർകക്ഷി അയ്യിട്ട് പരാതിയിൽ ചേർത്താൽ മാത്രവേ കേസ് വിസ്താര വേളയിൽ നിലനിൽക്കത്തൊള്ളൂ. കാരണം പ്രധാന പ്രതി ഒരിക്കലും കർഷകരും അയ്യിട്ട് നേരിട്ട് ഒരു ഇടപാടും സ്ഥാപിച്ചിട്ടില്ല, ലോക്കലിലെ ചാനൽ പാർട്നെർസ് വഴി പണം മൊത്തം സ്വരൂപിച്ചു അത് പ്രധാന പ്രതിക്ക് ചാനൽ പാർട്നെർസ് കൈമാറിയോ എന്നൊന്നും പാവം കർഷകർക്ക് അറിയില്ല . എന്നാൽ അയാളുടെ മെസ്സേജസ് എന്ന രീതിക്ക് കർഷകരുടെ വിശ്വസ്തത നേടുന്നതിനായ്യി ” വാട്ട്സ് ആപ്പ് ” ഗ്രൂപുകളിൽ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ടാരുന്നു. എന്നാൽ പ്രധാന പ്രതി അറെസ്റ്റിലായപ്പോൾ ലോക്കൽ ചാനൽ പാർട്ണർസ് എല്ലാ ” വാട്ട്സ് ആപ്പ് ” സന്ദേശങ്ങളും മായിച്ചു അതായത് ലോക്കൽ ചാനൽ പാർട്നെർസ് അവർക്ക് ഈ തട്ടിപ്പിൽ നിർണായക പങ്ക് ഉണ്ട് എന്ന് തെളിക്കുന്നതിനു ഇതിനപ്പുറം ഒരു തെളിവിൻ്റെ ആവശ്യം ഇല്ല. കോടതികളിൽ നിർണ്ണായക തെളിവുകൾ ആകേണ്ട ” വാട്ട്സ് ആപ്പ് ” സന്ദേശങ്ങൾ മായിച്ചത് കോടതി തെളിവ് നശിപ്പിക്കൽ എന്ന കുറ്റം നിലനിൽക്കും.
രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ പണം ഈ കേസിലെ ഒന്നാം എതിർകക്ഷി കർഷകരെ വഞ്ചിച്ചു ഉണ്ടാക്കിയ പണം ആണ്. കേസിലെ പ്രേതിയുടെ പണം. രഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയത് മറിച്ചു കർഷകരെ വചിച്ചു എടുത്ത പണം ആണ്, അതായത് മോഷണ മുതൽ. എല്ലാ മേഖലയിലും കർഷകരെ വഞ്ചിച്ചു ഉണ്ടാക്കിയ പണം തിരിച്ചു പിടിക്കാൻ പോലീസ് അന്വഷണം പര്യപ്തമല്ലാതെ വന്നാൽ അത് ബഹു കേരളാ ഹൈ കോടതിയിൽ പൊലീസിന് എതിരെ കുറ്റകൃത്യം മറച്ചുവക്കൽ, എന്നീ കാരണങ്ങളാൽ സപീപ്പിക്കേണ്ടതാണ്. അഴിമതി നടത്തപ്പെട്ടത് കർഷകർക്ക് എതിരെ അല്ലെ അതുകൊണ്ട് കർഷകരെയും പോലീസിൻ്റെ വക ഒരു കറക്ക് കൂടി ഇരിക്കട്ടെ എന്ന സപീപനം പോലീസിൽ നിന്നും വന്നാൽ കർഷകരെ സംഘടിതമായി ബഹു കേരളാ ഹൈ കോടതിയിൽ കേസ് ഫയൽ ചെയ്യണം. കാരണം നാളെകളിലും തട്ടിപ്പുകാർ രാഷ്ട്രീയ പാർട്ടിക്കാർക്ക് വിഹിതം നൽകി ഇതിനപ്പുറം തട്ടിപ്പ് നടക്കും .