കിരിയാത്ത് -സോപ്പ്- വെളുത്തുള്ളി മിശ്രിതം
ചേരുവകള്‍
കിരിയാത്ത് ചെടിയുടെ ഇലകളും ഇളം തണ്ടും ചതച്ചെടുത്ത നീര്- 100 മി. ലി ബാര്‍സോപ്പ്-6 ഗ്രാം(ഡിറ്റര്‍ജന്‍റ് സോപ്പ് ഒഴിവാക്കുക)വെള്ളം- 50 മില്ലി ലിറ്റര്‍ല+1.5 ലിറ്റര്‍ വെളുത്തുള്ളി 35 ഗ്രാം
തയ്യാറാക്കുന്ന വിധം
50 മില്ലി ലിറ്റര്‍ വെള്ളത്തില്‍ 6 ഗ്രാം ബാര്‍സോപ്പ് നന്നായി ലയിപ്പിച്ച് സോപ്പ് ലായനി തയ്യാറാക്കുക ഈ സോപ്പ് ലായനി 100 മില്ലിലിറ്റര്‍ കിരിയാത്ത് ചെടി നീരില്‍ ഒഴിച്ച് ഇളക്കുക ഈ മിശ്രിതം 1.5 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക. ഇതിലേക്ക് 35 ഗ്രാം വെളിത്തുള്ളി നന്നായി അരച്ച് ചേര്‍ക്കുക
പ്രയോജനം
ഇലപ്പേന്‍, മുലക് എഫിഡ്, വെള്ളീച്ച, മണ്ഡരി എന്നിവയെ നിയന്ത്രിക്കുന്നതിന്
ഉപയോഗിക്കുന്ന വിധം
തയ്യാറാക്കിയ ലായനി അരിച്ചെടുത്ത ഇലയുടെ അടിയില്‍ വീഴത്തക്ക വിധം തളിക്കുക