മണ്ണെണ്ണ കുഴമ്പ്
ചേരുവകള്‍
ബാര്‍സോപ്പ്-250 ഗ്രാം, വെള്ളം- 2 2/1 ലിറ്റര്‍, മണ്ണെണ്ണ- 4 2/1 ലിറ്റര്‍
തയ്യാറാക്കുന്ന വിധം
2 2/1 ലിറ്റര്‍ വെള്ളത്തില്‍ 250 ഗ്രാം ബാര്‍സോപ്പ് ചീകിയിട്ട് നന്നായി ലയിപ്പിക്കുക ഇതിലേക്ക് നാലര ലിറ്റര്‍ മണ്ണെണ്ണയൊഴിക്കുക
പ്രയോജനം
ഇത് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാന്‍ സഹായിക്കും
ഉപയോഗിക്കുന്ന വിധം
തയ്യാറാക്കിയ ലായനി 15 ഇരട്ടി വെള്ളം ചേര്‍ത്ത് യോജിപ്പിച്ച് തളിയ്ക്കാം. കമ്മ്യൂണിസ്റ്റ് പച്ച ഇല
കമ്മ്യൂണിസ്റ്റ് പച്ച ഇല തടത്തില്‍ ചേര്‍ക്കുന്നതും പുതുതായി നല്കുന്നതും നിമാ വിരകളെ നിയന്ത്രിക്കുന്നതിന് സഹായിക്കും