വെളുത്തുള്ളി- പച്ചമുളക് സത്ത്
ചേരുവകള്‍
വെളുത്തുള്ളി-50 ഗ്രാം, പച്ചമുളക്- 25 ഗ്രാം, ഇഞ്ചി- 50 ഗ്രാം, വെള്ളം- 3.25 ലിറ്റര്‍
തയ്യാറാക്കുന്ന വിധം
വെളുത്തുള്ളി 50 ഗ്രാം, 100 മി ലി.ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം കുതിര്‍ത്തെടുക്കുക. ഈ വെളുത്തുള്ളി തൊലി കളഞ്ഞ് അരച്ച് പേസ്റ്റ് ആക്കുക മുളക് 25 ഗ്രാം 50 മി,ലി,ലിറ്റര്‍ വെള്ളത്തില്‍ അരച്ച് പേസ്റ്റ് ആക്കുക. ഇഞ്ചി 50 ഗ്രാം 100 മി,ലി ലിറ്റര്‍ വെള്ളത്തില്‍ അരച്ച് പേസ്റ്റാക്കുക. മൂന്ന് പേസ്റ്റുകളും കൂടി 3 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇളക്കി മിശ്രിതമാക്കി അരിച്ചെടുക്കുക.
പ്രയോജനം
ഇത് കായീച്ച, തണ്ടുതുരപ്പന്‍, ഇലച്ചാടികള്‍, പുഴുക്കള്‍എന്നിവയെ നിയന്ത്രിക്കും
ഉപയോഗിക്കുന്ന വിധം
നേരിട്ട് ചെടികളില്‍ തളിക്കാം.