
പ്രാണികളിലെ വലിയൊരു കുടുംബമാണ് പൂങ്കുലച്ചാഴികൾ(Corild bug) Coreidae – കോറിഡേ. 250 ജീനസ്സുകളിലായി 1800 ഓളം സ്പീഷ്യസുകൾ ലോകത്തുണ്ട്. സാധാരണ ഇവയുടെ വലിപ്പം 7 മില്ലിമീറ്റർ തൊട്ട് 40മില്ലിമീറ്റർ വരെയാണ്. കോറിഡേയുടെ നാമം പ്രാദേശികമായി വ്യത്യാസപ്പെട്ടിരിക്കും. സാധാരണയായി സസ്യങ്ങളുടെ സ്രവമാണ് ഇവയുടെ ഭക്ഷണം. ഇതിലെ ചില ഇനങ്ങൾ മാംസഭോജികളാണെന്ന വാദം ഉന്നയിക്കപ്പെട്ടിട്ടുണ്ട്.[1] എന്നാൽ തെളിവുകളുടെ അഭാവത്തിൽ ഇതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു.
തെങ്ങിന്റെ മച്ചിങ്ങ, ക്ലാഞ്ഞിൽ, കൊതുമ്പ്, ഓല എന്നിവിടങ്ങളിൽ മുട്ടയിട്ട് പെരുകുകയും നാശമുണ്ടാക്കുകയും ചെയ്യുന്നവയാണ് പൂങ്കുലച്ചാഴികൾ. ഇളം കോശത്തിൽ നിന്ന് നീരൂറ്റികുടിയ്ക്കുന്നതു മൂലം മച്ചിങ്ങ പൊഴിച്ചിൽ കുരുടിച്ച തേങ്ങ എന്നിവയുണ്ടാകുന്നു.