
വേപ്പിന്‍ പിണ്ണാക്ക്
തടങ്ങളില്‍ അടിവളത്തോടൊപ്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തു കൊടുക്കുന്നത് ട്രൈക്കോഡെര്‍മ പോലെയുള്ള മിത്രകുമിളുകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. വേപ്പിന്‍ പിണ്ണാക്ക്, ആവണക്കിന്‍ പിണ്ണാക്ക് തുടങ്ങിയവ മണ്ണില്‍ ചേര്‍ക്കുന്നത് ചെടിയുടെ വേരുകളെ ആക്രമിക്കുന്ന നിമവിരകളെ നിയന്ത്രിക്കാന്‍ നല്ലതാണ്. ഒരു ചതുരശ്ര മീറ്ററിന് 200 ഗ്രാം എന്ന തോതില്‍ ഇവ മണ്ണില്‍ ചേര്‍ക്കണം.