
കിരിയാത്ത് എമല്‍ഷന്‍
ചേരുവകള്‍
കിരിയാത്ത് ചെടിയുടെ ഇലയും ഇളം തണ്ടും നന്നായി ചതച്ചെടുത്ത നീര് 50 ഗ്രാം, ബാര്‍സോപ്പ് 40 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക).
തയ്യാറാക്കുന്ന വിധം
40 ഗ്രാം ബാര്‍സോപ്പ് 100 മി,ലി വെള്ളത്തില്‍ ലയിപ്പിക്കുക.ബാര്‍സോപ്പ് ലായനി കിരിയാത്ത് നീരുമായി യോജിപ്പിക്കുക.900 മി.ലി. വെള്ളം ചേര്‍ക്കുക.
പ്രയോജനം
മുഞ്ഞ, വെള്ളീച്ച, ഇലപ്പേന്‍ തുടങ്ങിയ നീരൂറ്റികുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാന്‍ ഇതുപകരിക്കും
ഉപയോഗരീതി
ഇത് ഇലയുടെ അടിവശത്ത് പതിയത്തക്കവിധം നേരിട്ട് തളിക്കുക.
