
മിശ്രിത ഇല കീടനാശിനികള്‍
ചേരുവകള്‍
ആര്യവേപ്പ്, ശീമക്കൊന്ന, പെരുവലം തുടങ്ങിയ ചെടകളുടെ ഇലകള്‍.ബാര്‍സോപ്പ് 400 ഗ്രാം വെള്ളം 9 ലിറ്റര്‍
തയ്യാറാക്കുന്ന വിധം
വേപ്പില, ശീമക്കൊന്ന, പെരുവലം തുടങ്ങിയ ചെടികളുടെ ഇല തുല്യതൂക്കം എടുത്ത് തണലില്‍ ഉണക്കിപ്പൊടിക്കുക.ഇങ്ങനെ തയ്യാറാക്കുന്ന ഇല മിശ്രിതപ്പൊടി 400 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി 24 മണിക്കൂര്‍ നേരം വയ്ക്കുക ഈ വെള്ളം തുണിയില്‍ക്കുടി അരിച്ചെടുക്കുക.400 ഗ്രാം ബാര്‍സോപ്പ് 9 ലിറ്റര്‍ വെള്ളത്തില്‍ കലക്കുക.സോപ്പുവെള്ളവും ഇലടും സത്തും കൂടി നല്ലതുപോലെ കലക്കി ഉപയോഗിക്കുന്നു.
പ്രയോജനം
ചീര, വെണ്ട, വഴുതന ഇവയിലെ ഇലചുരുട്ടിപ്പുഴുക്കള്‍, മീലിമുട്ട, വണ്ടുകള്‍ തുടങ്ങിയ കീടങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാം.
ഉപയോഗിക്കുന്ന വിധം
മേല്‍പ്പറഞ്ഞ രീതിയില്‍ തയ്യാറാക്കിയ മിശ്രിതം നേരിട്ട് ചെടികളില്‍ തളിക്കാം.