
വേപ്പിന്‍കുരു സത്ത് ലായനി
ചേരുവകള്‍
വേപ്പിന്‍കുരു സത്ത് 50 ഗ്രാം, വെള്ളം ഒരു ലിറ്റര്‍.
തയ്യാറാക്കുന്ന വിധം
50 ഗ്രാം മൂപ്പെത്തിയ വേപ്പിന്‍കുരു പൊടിച്ച് കിഴികെട്ടി വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കിവയ്ക്കുക.
അതിനുശോഷമം കിവി പലപ്രാവശ്യം വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് സത്ത് പുറത്തെടുക്കുക.
ഇളം തവിട്ട് നിറത്തില്‍ സത്ത് വരുന്നതുവരെ ഇങ്ങനെ കിഴി വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞെടുക്കുക.ഈ ലായനി ചെടികളില്‍ നേരിട്ട് തളിയ്ക്കാം
പ്രയോജനം.
എല്ലാതരം കീടങ്ങളേയും പ്രത്യേകിച്ച് ഇല കായ് കാര്‍ന്നു തിന്നുന്ന പുഴുക്കള്‍, പച്ചത്തുള്ളന്‍ എന്നിവയെ നിയന്ത്രിക്കാന് കഴിയു
ഉപയോഗരീതി
നേര്‍പ്പിക്കാതെ നേരിട്ട് ഇലകളുടെ അടിഭാഗത്ത് കൂടി വീഴത്തക്കരീതിയില്‍ ആഴ്ച്ചയില്‍ ഒരു തവണ തളിക്കുക. കീട ആക്രമണം രൂക്ഷമാണെങ്കില്‍ മൂന്ന് ദിവസത്തിലൊരിക്കല്‍ മുന്ന് പ്രാവശ്യമെങ്കിലും തളിക്കുക.
