
വേപ്പെണ്ണ എമല്‍ഷന്‍
ചേരുവകള്‍
വേപ്പെണ്ണ- ഒരു ലിറ്റര്‍, ബാര്‍സോപ്പ്- 60 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക), വെള്ളം -അര ലിറ്റര്‍
തയ്യാറാക്കുന്ന വിധം
60 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ലായനി തയ്യാറാക്കുക. അതില്‍ ഒരു ലിറ്റര്‍ വേപ്പെണ്ണ ചേര്‍ത്ത് ഇളക്കി കീടനാശിനി തയ്യാറാക്കുക.
പ്രയോജനം
പയറിനെ ആക്രമിക്കുന്ന ചിത്രകീടം, പേനുകള്‍ എന്നിവയെയും പാവല്‍ പടവലം മുതലായ വിളകളില്‍ നീരുറ്റികുടിക്കുന്നകീടങ്ങള്‍ പുഴുക്കുള്‍ വണ്ടുകള്‍ എന്നിവയെയും നിയന്ത്രിക്കാം
ഉപയേഗരീതി
ഇത് പത്തിരട്ടി വെള്ളത്തില്‍(പതിനഞ്ച് ലിറ്റര്‍) ചേര്‍ത്ത് പയറിന്‍റെ ചിത്രകീടം, പേനുകള്‍ എന്നിവയ്ക്കെതിരെ ഉപയോഗിക്കുന്നു.
ഇരുപത് ഇരട്ടി വെള്ളം ചേര്‍ത്ത് പാവല്‍, പടവലം മുതലായ വിളകളില്‍ നീരൂറ്റി കുടിക്കുന്ന കീടങ്ങള്‍, ഇല കാര്‍ന്നു തിന്നുന്ന പുഴുക്കള്‍, വണ്ടുകള്‍ എന്നിവയ്ക്കെതിരെ പ്രയോഗിക്കാം