
മണ്ണൊലിപ്പിൽ നിന്നും അല്ലെങ്കിൽ അമിതമായ ഉപയോഗം മൂലമുള്ള കുറഞ്ഞ ഫലഭൂഷ്ടി, അമ്ലവത്ക്കരണം, ലവണസ്വഭാവം അല്ലെങ്കിൽ മറ്റ് രാസവസ്തുതുക്കൾ മൂലം മണ്ണ് മലിനമാകൽ എന്നിവയിൽ നിന്നും മണ്ണിനെ സംരക്ഷിക്കുന്നതിനെയാണ് മണ്ണ് സംരക്ഷണം എന്നു പറയുന്നത്.
ജൂമിങ് പോലെയുള്ള ഉപജീവനത്തിനു വേണ്ടിയുള്ള അസംതുലിതമായ കൃഷിരീതികൾ അധികം വികസിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ നടന്നുവരുന്നുണ്ട്. വനനശീകരണത്തിന് അനുബന്ധമായി വരുന്നത് വലിയ രീതിയിലുള്ള മണ്ണൊലിപ്പും മണ്ണിനെ പുഷ്ടിപ്പെടുത്തുന്ന ഘടകങ്ങളുടെ നഷ്ടപ്പെടലും ചിലപ്പോൾ പൂർണ്ണമായ തോതിലുള്ള മരുഭൂമീവത്ക്കരണവും ആയിരിക്കും. മണ്ണിന്റെ മെച്ചപ്പെട്ട സംരക്ഷണത്തിൽ വിളവിപര്യയം, ആവരണവിളകൾ, സംരക്ഷണകൃഷിരീതി, കാറ്റിനെ തടഞ്ഞുനിർത്താനുള്ള മാർഗ്ഗങ്ങൾ എന്നീ മാർഗ്ഗങ്ങൾ ഉൾപ്പെടുന്നു. അവ മണ്ണൊലിപ്പ്, ഫലഭൂഷ്ടി എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്നു. ചെടികൾ, പ്രത്യേകിച്ച് മരങ്ങൾ നശിക്കുമ്പോൾ, അവ വിഘടിച്ച് മണ്ണിന്റെ ഭാഗമാകുന്നു. യു. എസ് നാച്യറൽ റിസോഴ്സസ് കൺസർവേഷൺ സർവ്വീസ് നിർദ്ദേശിക്കുന്ന അടിസ്ഥാനമായ മാർഗ്ഗങ്ങളാണ് കോഡ് 330ൽ നിർവ്വചിച്ചിരിക്കുന്നത്. കർഷകർ സഹസ്രാബ്ദങ്ങളായി മണ്ണ് സംരക്ഷണം ശീലിച്ചു വരുന്നു.