Sale!

FACT ORGANIC PLUS Rs: 400 / 50-Kg

Original price was: 401.00₹.Current price is: 400.00₹. Rs:

https://maps.app.goo.gl/kiznU63puzJjE38o8                                            

താഴേക്ക് സ്ക്രോൾ ചെയ്യ്താൽ പ്രോഡക്ട് ഡിസ്ക്രിപ്ഷൻ വായ്യിക്കാം

വേൾഡ് വൈഡ് ഡെലിവറി, പാർസൽ, കൊറിയർ ചാർജ് പ്രോഡക്ട് റേറ്റിന് പുറമെ വരും. മൂന്നു വിധത്തിൽ പ്രോഡക്റ്റ് കസ്റ്റമർക്ക് സെലക്ട് ചെയ്യാം .

  • FREE ON BOARD ( FOB – PRODUCT COST ONLY)
  • COST AND FRIGHT ( CFR – COST AND FRIGHT)
  • PRODUCT COST, INSURANCE AND FRIGHT (CIF)
  • ADVANCE PAYMENT:- ( PAYMENT LINK WILL GET THROUGH EMAIL)
  •  
  • ഇന്റർ നാഷണൽ കൊറിയർ ഇന്റർ നാഷണൽ പ്രോട്ടോകോൾ, ഇന്ത്യൻ കസ്റ്റമസ്‌ ക്‌ളീയറൻസ്‍ അനുസരിച്ചൂ അയാക്കുകയോള്ളൂ.
  • എല്ലാ പ്രോഡക്റ്റും ഇൻഷുർ ചെയ്യിത് അയക്കാൻ സൗകര്യം ഉണ്ട്,
  •  ഹോം യുസേജിനു കുറഞ്ഞ ക്വാണ്ടിറ്റി വേണ്ടവർക്ക് പ്രൊഫഷണൽ കൊറിയർ  ഇൻ്റെർനാഷണൽ സർവീസ് വഴിയും, കൂടുതൽ ക്വാണ്ടിറ്റി വേണ്ടവർക്ക് KUMBLANKAL AGENCIES EXPORT SERVICE  വഴി  കസ്റ്റമർ താമസിക്കുന്നതിനു തൊട്ടടുത്ത എയർ പോർട്ട് കാർഗോയിൽ എത്തും.
  • ഓൺലൈൻ പേയ്മെൻ്റെ ലിങ്ക് പ്രോഡക്റ്റ് കാർട്ട് ചെയ്യുമ്പോൾ കൊടുക്കുന്ന ഇമെയിലിൽ വരും.

 

Description

FACT ഓർഗാനിക് പ്ലസ്: ചെടികളുടെ വളർച്ചക്ക് ആവശ്യമായ മുഴുവൻ പോഷകങ്ങൾ, ചെടികളുടെ വളർച്ചക്ക് ആവശ്യമായ ഹോർമോൺസ് എന്നിവയും കേന്ദ്ര ഗവൺമെൻ്റെ വളങ്ങളുടെ ഗുണനിലവാരം നിയന്ത്രിക്കുന്ന നിയമമായ, ഫെർട്ടിലൈസർ കൺട്രോൾ ഓർഡർ (FCO ) മാനദണ്ഡ പ്രെകാരം നിർമിക്കുന്ന ഓർഗാനിക് വളമാണ് FACT ORGANIC PLUS. ഫാക്ട് ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയ്യും ഫാക്ട് ഓർഗാനിക് പ്ലസ് നിർമ്മിക്കുന്നത്. നിരവധി കേന്ദ്ര ഗവൺമെൻ്റെ സബ്‌സിഡികൾ ഉള്കൊള്ളുന്നതിനാൽ FACT 50 Kg ന് വെറും നാനൂറു രൂപക്ക് ( Rs 400) കർഷകർക്ക് നല്കാൻ കഴിയുക. ഇത് മണ്ണിൻ്റെ വൻതോതിലുള്ള സാന്ദ്രത കുറയ്ക്കുകയും അതുവഴി ഉൽപാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഫാക്റ്റ് ഓർഗാനിക് പ്ലസ് എല്ലാ മണ്ണിനും എല്ലാ വിളകൾക്കും എല്ലാ സീസണുകളിലും പ്രയോഗിക്കാവുന്നതാണ്.

വേനൽ കാലയളവിൽ ഏലം, ജാതി, കുരുമുളക്, തെങ്ങ് കൃഷികളിൽ ചപ്പു ചവറുകൾ പൊതയിടുന്നതിനു മുമ്പ് മണ്ണിനു മുകളിൽ വിതറി ഇട്ടാൽ ഒരു പരിധി വരെ ഉണക്കിനെ ചെറുക്കും. വേനൽ കാലങ്ങളിലെ നനയിൽ FACT ORGANIC PLUS ൽ ഉള്ള ചെടികളുടെ വളർച്ചക്ക് അത്യന്താപേഷിതമായ പോഷകങ്ങൾ ഓരോ തവണ നനക്കുമ്പോഴും മണ്ണിലേക്ക് ഇറങ്ങി ചെല്ലും. ചെടികൾക്ക് വളർച്ചക്ക് വേണ്ട എല്ലാ മൂലകങ്ങളുടെയും ഒരു സമ്പൂർണ്ണ കലവറ തന്നെയാണ് FACT ORGANIC PLUS.
FACT ORGANIC PLUS-ൽ അടങ്ങിയിരിക്കുന്ന ചെടികളുടെ വളർച്ചക്ക് അവശ്യ മൂലകങ്ങൾ വിശദമായി പരിശോധിക്കാം.

ഫിസിക്കൽ പാരാമീറ്റേഴ്‌സ്
1) ഈർപ്പം അഥവാ മോയ്സ്റ്റർ 15-25 % മിനിമം വേണം എന്നാൽ FACT ORGANIC PLUS-ൽ 25 % ഉണ്ട് .

2) നാല് MM (4-MM) മെഷിൻ ഇട്ട് അരിച്ചാൽ 90 % അരിച്ചു കിട്ടും അതായത് അതുപോലെ പൗഡർ ആണ്.

3) ഡെൻസിറ്റി ഒന്നിൽ താഴെ ആണ് .

4) ഓർഗാനിക് കാർബൺ 14 % ആണ് , കൂടാതെ നല്ല കറുപ്പ് നിറവും.

5) NPK 0.5 % ഉണ്ട്, സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂന്ന് പോഷകങ്ങൾ NPK വളങ്ങൾ നൽകുന്നു: പച്ചപ്പ് നിറഞ്ഞ ഇലകൾക്ക് നൈട്രജൻ (N), വേരുകളുടെ വികാസത്തിനും പൂവിടലിനും ഫോസ്ഫറസ് (P), സസ്യങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം, സമ്മർദ്ദ പ്രതിരോധം, ഫല ഉൽപാദനം എന്നിവയ്ക്ക് പൊട്ടാസ്യം (K).

6) CN റേഷിയോ കാർബൺ-നൈട്രജൻ (C:N) അനുപാതം സസ്യവളർച്ചയിലെ പോഷക ലഭ്യത, മണ്ണിന്റെ ആരോഗ്യം, വിഘടന നിരക്ക് എന്നിവയുടെ നിർണായക സൂചകമാണ്, അനുയോജ്യമായ മണ്ണിന്റെ C:N അനുപാതം സാധാരണയായി 10:1 എന്ന നിരക്കിലാണ്. സന്തുലിത അനുപാതം ഒപ്റ്റിമൽ നൈട്രജൻ ലഭ്യത ഉറപ്പാക്കുന്നു (വിള അവശിഷ്ടങ്ങൾക്ക് ഏകദേശം 24:1), അതേസമയം വളരെ ഉയർന്ന അനുപാതം വിഘടനം മന്ദഗതിയിലാക്കുകയും നിശ്ചലമാക്കുകയും ചെയ്യുന്നു.

7) pH 6.5 – 7.5 ആണ് ആയതിനാൽ മണ്ണിൻ്റെ pH നിലനിർത്താൻ പര്യപ്തമാണ്‌. തുടർച്ചയയായി pH നിലനിർത്താൻ അസാമാന്യ കഴിവ് പ്രേകടമായി FACT ORGANIC PLUS-ൽ ഉണ്ട്. pH നിലനിർത്താൻ വേണ്ടി കഷ്ടപ്പെടുന്ന കർഷകർക്ക് ഉള്ള ഏറ്റവും വലിയ സമ്മാനമാണ് FACT ORGANIC PLUS.

8) കണ്ടക്ടറ്റിവിറ്റി 20 % ൽ താഴെയാണ്, വൈദ്യുതചാലകത (EC) മണ്ണിന്റെയോ പോഷക ലായനിയുടെയോ വൈദ്യുതി കടത്തിവിടാനുള്ള കഴിവ് അളക്കുന്നു, ഇത് സസ്യങ്ങളുടെ ആഗിരണത്തിനുള്ള പോഷക ലഭ്യതയെ നേരിട്ട് സൂചിപ്പിക്കുന്നു. ഒപ്റ്റിമൽ EC (സാധാരണയായി 0.8–1.8 mS/cm) സന്തുലിത പോഷകാഹാരം ഉറപ്പാക്കുന്നു, അതേസമയം വളരെ കുറവ് ലവണാംശത്തിന്റെ അഭാവത്തിനും വളരെ ഉയർന്നത് ലവണാംശ സമ്മർദ്ദത്തിനും ഓസ്മോട്ടിക് മർദ്ദത്തിനും വളർച്ച മുരടിപ്പിനും കാരണമാകുന്നു.

9) പാതോജൻ ഫംഗസ്, ബാക്ടീരിയ, വൈറസുകൾ, നിമാവിരകൾ എന്നിവയുൾപ്പെടെയുള്ള സസ്യ രോഗകാരികൾ ഇല്ല എന്ന് ലാബ് ടെസ്റ്റുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തി.

ഇവയെല്ലാം ഓരോ ബാഗ് ഫാക്ട് ഓർഗാനിക് പ്ലസ് വളത്തിൻ്റെ ബാഗിൻ്റെ പുറകുവശത്തു രേഖപ്പെടുത്തി പ്രിൻ്റെ ചെയ്യിതിട്ടുണ്ട്. കൃഷിയെ സ്നേഹിക്കുന്ന കർഷകൻ്റെ മനസറിഞ്ഞു FACT നിർമിച്ചു തുച്ഛമായ വിലക്ക് കർഷകർക്ക് നൽകുന്ന വളമാണ് FACT ORGANIC PLUS.

KUMBLANKAL AGENCIES AGRI SUPERMARKET AND K MART. FACT AGRO SERVICE CENTRE
PADAMUGHOM PO IDUKKI KERALA INDIA 685604
PHONE +91 4868 292940 MOBILES: +91 9497337484, +91 9496337484, EMAILS: baijukumblankal@gmail.com,
kumblankalbaiju@gmail.com, tpcidm@gmail.com, cscpadamughom@gmail.com

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.